Monday, September 21, 2026

ഹമാസ് പോരാളികളല്ല, ഭീ_ ക_ ര_ സംഘടന തന്നെ ! ബി ബി സിയുടെ നിഷ്പക്ഷതാ നാട്യം പൊളിച്ച് ട്വിറ്റർ

ഇസ്രായേൽ – ഹമാസ് യുദ്ധം ആറാം ദിവസം പിന്നിടുമ്പോഴും പല മാധ്യമങ്ങളും ഹമാസിനെ തീവ്രവാദ സംഘടനയാണെന്ന് പറയാൻ തയാറായില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ കേരളത്തിലെ വാർത്ത മാധ്യമങ്ങൾ വരെ ഇപ്പോഴും ഹമാസിനെ പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനെ ചൂണ്ടി കട്ടി നിരവധിപേർ രംഗത്തെത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ചർച്ച വിഷയമാകുന്നത്. തീവ്രവാദ സംഘടനയായ ഹമാസിനെ പടയാളികൾ എന്ന് വിശേഷിച്ചിച്ച ബി ബി സി വിദേശകാര്യ എഡിറ്ററെ തിരുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമമായ ട്വിറ്റെർ. ബി ബി സി വിദേശകാര്യ എഡിറ്ററും ബ്രിട്ടനിലെ ഏറ്റവും മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളുമായ ജോൺ സിംസണിൻ്റെ ട്വീറ്റ് അർദ്ധസത്യമാണെന്ന വിശദീകരണവുമായാണ് ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്.

ഹമാസിനെ പടയാളികൾ എന്നായിരുന്നു ജോൺ സിംസൺ ട്വിറ്ററിൽ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ജോൺ സിംസണിൻ്റെ ട്വീറ്റിനു താഴെ അദ്ദേഹം പറയുന്നതിലെ വസ്തുതാപ്പിഴവുകൾ നിരത്തി ട്വിറ്റർ തന്നെ വിശദീകരണക്കുറിപ്പുമായെത്തുകയായിരുന്നു. അതേസമയം, ആദ്യമായാണ് ഇത്രയും മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ്റെ ട്വീറ്റിൽ ട്വിറ്റർ വിശദീകരണക്കുറിപ്പ് നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ, വിശദീകരണക്കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിന് ആൾക്കാരാണ് ട്വിറ്ററിൻ്റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിഷ്പക്ഷത എന്നത് പൂർണ്ണമായ പക്ഷം ചേരാതിരിക്കൽ ആവണമെന്ന് നിർബന്ധമില്ല. അത് പ്രാഥമിക ജനാധിപത്യ മര്യാദകളിൽ നിന്നുള്ള നിസ്സംഗത്വമാവരുത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചാവണം നിഷ്പക്ഷത പാലിക്കൽ എന്ന് ബി ബി സിയുടെ എഡിറ്റോറിയൽ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് ഹമാസിനെ ഭീകരസംഘടന എന്ന് പ്രഖ്യാപിച്ചതാണെന്നാണ് ബി ബി സി എഡിറ്ററുടെ ട്വീറ്റിനു താഴെ ട്വിറ്റർ വിശദീകരണകുറിപ്പ് നൽകിയത്. ബ്രിട്ടനിലെ നിയമങ്ങൾക്കനുസ്സരിച്ച് ഹമാസ് ഭീകരസംഘടനയാണെന്നും അതുകൊണ്ട് ബി ബി സിയും അങ്ങനെ വിശേഷിപ്പിക്കാൻ ബാദ്ധ്യസ്ഥരാണെന്നും തെളിയിക്കുന്ന നിയമങ്ങളിലേക്കുള്ള ലിങ്കുകളും ട്വിറ്റർ വിശദീകരണത്തിൽ നൽകിയിട്ടുണ്ട്.

ഇതോടെ ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനങ്ങളിലൊന്നായ ബി ബി സി യുടെ നിഷ്പക്ഷതാ നാട്യം പൊളിഞ്ഞു വീണിരിക്കുകയാണെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ബി ബി സിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന മാദ്ധ്യമപ്രവർത്തകൻ തന്നെ വഴിതെറ്റിക്കുന്ന വിശദീകരണങ്ങൾ നൽകിയെന്നതിൽ ഒരു സാമൂഹ്യമാദ്ധ്യമസ്ഥാപനത്തിന് തിരുത്തേണ്ടി വന്നു എന്നത് ബി ബി സിയുടെ ഇരട്ടത്താപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ട്വിറ്ററിൽ ആക്ഷേപങ്ങൾ ഉയരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ പാർട്ടി നേതാക്കളും ബി ബി സിയുടെ ഈ നിഷ്പക്ഷതാ നാട്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് സാംസ്കാരികമന്ത്രി ലൂസി ഫ്രെയ്സർ ബിബിസി മേധാവി ടിം ഡേവിയോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles