Monday, May 13, 2024
spot_img

ഹമാസ് ഭീകരരെ ധീരരെന്ന് വിശേഷിപ്പിച്ചു ; പിന്നാലെ പൈലറ്റിനെ സസ്‌പെന്റ് ചെയ്ത് യുണൈറ്റഡ് എയർലൈൻസ്

ദില്ലി : ഹമാസ് ഭീകരരെ പ്രകീർത്തിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് യുണൈറ്റഡ് എയർലൈൻസ് പൈലറ്റിനെ സസ്‌പെന്റ് ചെയ്തു. ഹമാസ് ഭീകരരെ ധീരരായ ആളുകൾ എന്ന് കുറിച്ച ഇബ്രാഹിം ആർ മൊസല്ലമിനെയാണ് യുണൈറ്റഡ് എയർലൈൻസ് സസ്പെന്റ് ചെയ്തത്.

പലസ്തീൻ പ്രശ്നത്തെ മാദ്ധ്യമങ്ങൾ വളരെയധികം രാഷ്ട്രീയവൽക്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നാണ് ഇബ്രാഹിം ആർ മൊസല്ലം പറയുന്നത്. കൂടാതെ, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പ്രകോപനമില്ലാതെ സംഭവിച്ചതല്ലെന്നും ഇയാൾ വാദിക്കുന്നുണ്ട്. അതേസമയം, ഇബ്രാഹിം ആർ മൊസല്ലമിനെ സസ്പെന്റ് ചെയ്തതായി യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.

എന്നാൽ ഇബ്രാഹിം ആർ മൊസല്ലമിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ രംഗത്തെത്തുന്നുണ്ട്. ഒരു പൈലറ്റ് ഒരിക്കലും തീവ്രവാദികളെ പിന്തുണയ്ക്കുകയും അവരെ ധീരരെന്ന് വിളിക്കുകയും ചെയ്യരുത്. ഹമാസ് അനുകൂലിയായ ഒരു പൈലറ്റ് പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരാൾ പറയുന്നത്.

Related Articles

Latest Articles