Monday, May 13, 2024
spot_img

പിണറായി വിജയൻ വരുന്നുണ്ട് ; എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണം ; നവകേരള സദസിന്റെ ഭാഗമായി വിചിത്ര നിർദ്ദേശവുമായി കോഴിക്കോട് പുറമേരി പഞ്ചായത്ത്

കോഴിക്കോട് : ഇടത് സർക്കാരിന്റെ നവകേരള സദസ് വിവാദത്തിൽ നിന്ന് വിവാദത്തിലേക്ക് നീങ്ങുകയാണ്. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശം ഏറെ വിവാദത്തിന് തിരിതെളിയിച്ചിരുന്നു. ഇപ്പോഴിതാ, അതിന് പിന്നാലെ നവകേരള സദസിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. കോഴിക്കോട് പുറമേരി പഞ്ചായത്താണ് ജനങ്ങൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് 6.30 ന് വീടുകളിൽ ദീപം തെളിയിക്കണമെന്നാണ് നിർദേശം. നാളെ വൈകിട്ട് 3 മണിക്ക് മേമുണ്ടയിൽ നവകേരളസദസ് നടക്കുന്നതിന്റെ ഭാഗമായാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, കൊയിലാണ്ടിയിൽ 25 ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഇന്ന് മുതൽ 25 വരെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ എല്ലാ സ്ഥാപനങ്ങളിലും വൈദ്യുത ദീപാലങ്കാരം നടത്തണമെന്ന് നിർദേശിച്ച് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസ് പുറത്തുവിട്ടു. പരിപാടിയുടെ ഭാഗമായി സ്ഥാപനങ്ങളുടെ മുൻവശവും പരിസരവും വൃത്തിയാക്കണമെന്നും നഗരസഭ അറിയിച്ചു. നഗരസഭ സെക്രട്ടറി, ചെയർപേഴ്സൺ എന്നിവരുടെ പേരിലാണ് നോട്ടീസ് പുറത്തു വിട്ടിരിക്കുന്നത്.

Related Articles

Latest Articles