Tuesday, May 14, 2024
spot_img

ഹമാസ് ഭീകരാക്രമണം; കൊല്ലപ്പെട്ട നാല് നേപ്പാൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; ഭയാനകമായ അക്രമമാണ് ഹമാസ് നടത്തുന്നതെന്ന് നേപ്പാളിലെ ഇസ്രായേൽ അംബാസഡർ

കാഠ്മണ്ഡു: ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല് നേപ്പാൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നാരായൺ പ്രസാദ് ന്യൂപനെ, ലോകേന്ദ്ര സിംഗ് ധാമി, ദിപേഷ് രാജ് ബിസ്ത, ആശിഷ് ചൗധരി എന്നിവരുടെ മൃതദേഹങ്ങളാണ് കാഠ്മണ്ഡുവിലെത്തിച്ചത്. നേപ്പാൾ വിദേശകാര്യ മന്ത്രിയും നേപ്പാളിലെ ഇസ്രായേൽ അംബാസഡറും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം വിമാനത്താവളത്തിലെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി.

ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എല്ലാം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്. കാണാതായ പലർക്കും വേണ്ടി ഞങ്ങൾ തിരച്ചിൽ നടത്തുന്നു. ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാരെയാണ് ഹമാസ് കൊലപ്പെടുത്തുന്നത്. ഭയാനകമായ അക്രമമാണ് ഹമാസ് നടത്തുന്നതെന്നും നേപ്പാളിലെ ഇസ്രായേൽ അംബാസഡർ ഹനാൻ ഗോഡർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Articles

Latest Articles