Saturday, May 18, 2024
spot_img

ആരാധനാലയത്തിന്റെ ശൌചാലയത്തിൽ വച്ച് പീഡനം;പ്രതി പിടിയിൽ

കോട്ടയം : കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൌചാലയത്തിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.വെള്ളൂര്‍ വടകര സ്വദേശി 18 കാരനായ അൻസിലിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സമൂഹമാധ്യമം വഴിയാണ് വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നത്.

വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിപ്പിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രരകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ് ഐ എസ് കെ സജിമോന്‍, എ എസ് ഐ റെജി, വനിതാ സി പി ഒ തുളസി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles