Wednesday, September 23, 2026

ടി20 ലോകകപ്പ് ; ‘ഇന്ത്യൻ ടീം പൊരുതി വിജയിച്ചു’; ‘ഗംഭീര ഇന്നിംഗ്‌സിന് വിരാട് കോഹ്ലിക്ക് പ്രത്യേക അഭിനന്ദനം’; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി : ടി20 ലോകകപ്പിന്റെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനെതിരെ പോരാടി വിജയം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത വിരാട് കോഹ്ലിയുടേത് ‘അതിശയകരമായ ഇന്നിംഗ്സ്’ എന്നാണ് മോദി വിശേഷിപ്പിച്ചത്.

‘ഇന്ത്യ ടീം പൊരുതി വിജയിച്ചു! ഇന്നത്തെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍. ദൃഢത പ്രകടമാക്കിയ ഗംഭീര ഇന്നിംഗ്‌സിന് വിരാട് കോഹ്ലിക്ക് പ്രത്യേക അഭിനന്ദനം. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് ആശംസകള്‍.’- പ്രധാനമന്ത്രി പറഞ്ഞു

വിരാട് കോഹ്ലി പുറത്താകാതെ 83 റണ്‍സ് നേടിയപ്പോള്‍, ഐസിസി പുരുഷ ടി 20 ലോകകപ്പിലെ അവസാന ഓവറില്‍ ഇന്ത്യ പാകിസ്ഥാനെതിരെ നാല് വിക്കറ്റിന്റെ വിജയം നേടി.

Related Articles

Latest Articles