Friday, May 17, 2024
spot_img

ഗുരുതര വീഴ്ച്ച: തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള കാനനപാത കൈയേറി ഹാരിസണ്‍

പത്തനംതിട്ട: ശബരിമലയിലേക്കുള്ള കാനനപാത കൈയേറി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍. കേരളത്തില്‍ നിയമവിരുദ്ധമായി ഏക്കറുക്കണക്കിന് ഭൂമിയാണ് ഹരിസണ്‍ മലയാളം പ്ലാന്റേഷന്‍ എന്ന ഈ ബ്രട്ടീഷ് കമ്പനി കൈയേറിക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോള്‍ മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമല സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയ്ക്കുള്ള പാത ഇവര്‍ കൈയേറിരിക്കുന്നത്.

കൈയേറിയ പാത ഹാരിസണ്‍ ഗ്രൂപ്പ് ഇരുമ്പുഗേറ്റിട്ടു പൂട്ടി. റാന്നി പെരുനാട് വില്ലേജിലെ പുതുക്കട മുതല്‍ ളാഹ വരയുള്ള തിരുവാഭരണ പാതയാണ് പൂട്ടിയത്. ഇതുമൂലം പുതുക്കട മുതല്‍ ളാഹ വരയുള്ള തിരുവാഭരണ പാതയിലൂടെയുള്ള യാത്ര പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഈ പ്രദേശത്ത് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന എസ്‌റ്റേറ്റിന്റെ ഉള്ളിലൂടെയാണ് പാത കടന്നു പോകുന്നത്.
ഇവിടെ മൂന്നു സ്ഥലങ്ങളിലാണ് പാത ഇത്തരത്തില്‍ ഇരുമ്പു ഗേറ്റിട്ടു മറച്ചിരിക്കുന്നത്. സ്ഥിരം സംവിധാനം എന്ന നിലയിലാണ് ഗേറ്റുകളുടെ നിര്‍മാണം.

പന്തളം കൊട്ടാരം മുതല്‍ ശബരിമല സന്നിധാനം വരെ തിരുവാഭരണ പാതക്കായി പ്രത്യേകം സ്ഥലം അളന്നു തിട്ടപ്പെടുത്തിട്ടുള്ളതാണ്. 8 മീറ്റര്‍ വീതിയും, 3005 മീറ്റര്‍ നീളവുമാണ് തിരുവാഭരണപാക്ക് ഉള്ളത്. ഇങ്ങനെ തിട്ടപ്പെടുത്തി വച്ചിരിക്കുന്ന പരമ്പരാഗത പാതയില്‍ യാതൊരു വിധത്തിലുള്ള കയ്യേറ്റമോ തടസ്സങ്ങളോ പാടില്ലാത്താണ്. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ തെറ്റിച്ചിരിക്കുന്നത്.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് നേരത്തെയും തിരുവാഭരണ പാത ഇരുമ്പു ഗേറ്റിട്ടു തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഭക്തര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് തടസ്സം നീക്കിയത്.സര്‍ക്കാരിന്റെ പതിനായിരകണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഹാരിസണ്‍ കമ്പനിക്കെതിരെ തണുപ്പന്‍ സമീപനമാണ് റവന്യു വകുപ്പും സ്വീകരിക്കുന്നത്. തിരുവാഭരണ പാതയില്‍ കമ്പനി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ കണ്ണടയ്ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.

Related Articles

Latest Articles