Sunday, January 4, 2026

ഹർഷ കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ; കൂടുതൽ അറസ്റ്റുകൾ ഉടനെന്ന് പോലീസ്

ബെംഗളൂരു: കർണാടകയിൽ മതതീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഹർഷയുടെ കൊലപാതകത്തിൽ രണ്ടുപേര്‍ കൂടി അറസ്റ്റില്‍(Harsha Murder In Karnataka). ശിവമോഗ സ്വദേശികളായ രെഹാന്‍ ഷെരീഷ്, അബ്ദുള്‍ അഫ്നാന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കൊലപാതകത്തിൽ ഒരുവിഭാഗം സംഘടനകൾക്ക് പങ്കുണ്ടെന്നും ഈ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്ക് എതിരായ പരാതികള്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്നാണ് പോലീസ് പറയുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചന കൊലപാതകത്തിലേക്ക് വഴിവച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍. ആഴ്ചകള്‍ക്ക് മുന്നേ കൊലപാതകത്തിന് പദ്ധതി തയാറാക്കിയിരുന്നു.

അതേസമയം ബജരംഗ്ദൾ നേതാവ് ഹർഷയെ കൊന്നത് കേരളത്തിൽ പരിശീലനം നേടിയ ഭീകരരാണെന്ന് ആരോപണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കനത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക ഭീകരസംഘടനകളായ പോപ്പുലർ ഫ്രണ്ടും സിമിയും ആണ് ഇതിനുപിന്നിലെന്നും, .ഇവരുടെ പരിശീലനം കേരളത്തിലാണ്. ഈ സംഘടനകളെ നിരോധിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്തും യുവജനവിഭാഗമായ ബജരംഗ്ദൾ പ്രവർത്തകരും സംയുക്തമായാണ് കർണാടകയ്ക്ക് പിന്നാലെ ഹൈദരാബാദിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചത്.

Related Articles

Latest Articles