Thursday, May 16, 2024
spot_img

ക്രോസ് വോട്ട് ചെയ്തതിന് കോൺഗ്രസ് പുറത്താക്കി:ഹരിയാന എംഎല്‍എ ബിജെപിയിലേക്കെന്ന് സൂചന, ബിജെപി നേതാക്കളുമായി ഈ മാസം കൂടിക്കാഴ്ച് നടത്തിയത് രണ്ടു തവണ

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ഹരിയാന ആദംപൂർ എംഎൽഎ കുൽദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന. ഇന്നലെ അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ജെപി നദ്ദയെ സന്ദർശിച്ച അദ്ദേഹം മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടെയും കണ്ടിരുന്നു.

ബിജെപി നേതാക്കളുമായി ആദംപൂർ എംഎൽഎ കുൽദീപ് ബിഷ്‌ണോയി രണ്ടാമത് നടത്തുന്ന കൂടികാഴ്ചയാണിത്. നേതാക്കളെ സന്ദർശിച്ച ശേഷം അദ്ദേഹം ബിജെപിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബിഷ്‌ണോയിയെ കഴിഞ്ഞ മാസം എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. ബിഷ്ണോയിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അതിന് മുമ്പ് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നും ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കിയിരുന്നു.

ഹരിയാനയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 90 അംഗമാണ് നിയമസഭയിൽ ഉള്ളത്. ബിഷ്ണോയി ക്രോസ് വോട്ട് ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടിരുന്നു ഒരു എംഎൽഎയുടെ വോട്ട് അസാധുവായി മാറി. ഹരിയാനയിൽ നിന്ന് ബിജെപിയുടെ കൃഷൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മയും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനും നാല് തവണ എം.എല്‍.എയും രണ്ട് തവണ എംപിയുമായിരുന്നു ബിഷ്‌ണോയി.

Related Articles

Latest Articles