Monday, April 29, 2024
spot_img

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം! പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഡാക്കിലെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തു, അതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്നത്തെ ഇന്ത്യ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്ന്: രാജ്നാഥ് സിങ്

ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബാബ അമര്‍നാഥ് ഇന്ത്യയിലും, മാ ശരദ് ശക്തി നിയന്ത്രണ രേഖക്ക് അപ്പുറവും ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ജമ്മുവില്‍ 23-ാമത് കാര്‍ഗില്‍ വിജയ് ദിവസത്തിനോട് അനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധിനിവേശ കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയ പ്രമേയത്തോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“1962 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍, ലഡാക്കിലെ നമ്മുടെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാന്‍ ചോദ്യം ചെയ്യില്ല. അത് നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്നത്തെ ഇന്ത്യ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.

Related Articles

Latest Articles