കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരി മരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്ത ഉൽപ്പന്നം ലഹരിമരുന്നല്ലെന്ന രാസപരിശോധനാ ഫലം വന്നതിന് പിന്നാലെയാണ് ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. ഷീലയെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു.
എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ഷീല 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി കേസ് റദ്ദാക്കിയതായി ഉത്തരവിറക്കിയത്.

