Friday, May 17, 2024
spot_img

‘മന്ത്രി വെറും റബ്ബര്‍ സ്റ്റാംപ്?’; എല്ലാം കണ്ണുമടച്ച് ഒപ്പിട്ടു?

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരി മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ വ്യക്തമാക്കി. കരാറുകള്‍ക്ക് നിയപരമായ പരിശോധന ആവശ്യമില്ലേയെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. പാലം പണിയുമ്ബോള്‍ കരാര്‍ കമ്ബനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യം ആണെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. കൊച്ചി മെട്രോയ്ക്കും അങ്ങനെ കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആണ് ഈ തീരുമാനം എടുക്കുന്നത് എന്നും ഇബ്രാഹിം കുഞ്ഞ് ആവര്‍ത്തിച്ചു. അപ്പോള്‍ മന്ത്രി വെറും റബ്ബര്‍ സ്റ്റാംപ് ആണോ എന്ന് കോടതി ആരാഞ്ഞു. അറസ്റ്റ് ഭയന്ന് അല്ല ആശുപത്രിയില്‍ പോയതെന്നും ജാമ്യം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ തുടരും എന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കീമോ ചെയ്യുകയാണ്. അത് കഴിഞ്ഞാല്‍ ഒരു സഹായി വേണ്ടി വരും. ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ​ജാമ്യാപേക്ഷയില്‍ വിധിപറയാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി.

Related Articles

Latest Articles