Sunday, May 19, 2024
spot_img

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല! കാമുകിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് കാമുകൻ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നേമത്ത് യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പ്രതി. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം.

ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ബുധനാഴ്ച രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതേത്തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്.

ഇരുവരും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രമ്യയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേമം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles