Friday, March 29, 2024
spot_img

പാർട്ടിക്കുവേണ്ടി പലതവണ സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്; സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി ഡി.കെ. ശിവകുമാർ

ബെംഗളൂരു: സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്നതിനുള്ള നിര്‍ണായകയോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് ശിവകുമാറിന്റെ പ്രതികരണം.

ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

Related Articles

Latest Articles