Friday, October 30, 2026

കടൽ കൊള്ളക്കാർ തവിട് പൊടി !സൊമാലിയയിൽ റാഞ്ചിയ ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന ! 21 കപ്പൽ ജീവനക്കാരും സുരക്ഷിതർ

ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്കുള്ള യാത്രയ്ക്കിടെ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 15 ഇന്ത്യക്കാരുൾപ്പെടെ 21 കപ്പൽ ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകളാണ് കപ്പലിനുള്ളിൽ പ്രവേശിച്ച് ദൗത്യത്തിൽ പങ്കാളികളായത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിൽ പങ്കെടുത്തത്. നേരത്തെ ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് ഭയപ്പെട്ട കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് കടന്നുവെന്നാണ് വിവരം

ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് ലൈബീരിയന്‍ പതാക വഹിക്കുന്ന എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പൽ സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കപ്പല്‍ റാഞ്ചിയത്. ബ്രസോമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്കായിരുന്നു സംഭവം നടന്നത്.

Related Articles

Latest Articles