Tuesday, May 21, 2024
spot_img

ഡിയോഡ്രന്റാണെന്ന് കരുതി കുരുമുളക് സ്​പ്രേ പൊട്ടിച്ചു; അദ്ധ്യാപകന്റെ ജന്മദിനാഘോഷത്തിൽ
പ​ങ്കെടുക്കവെ 22 വിദ്യാർത്ഥികൾ ബോധരഹിതരായി വീണു

ദില്ലി: അദ്ധ്യാപകന്റെ ജന്മദിനാഘോഷത്തിൽ പ​ങ്കെടുക്കവെ 22 വിദ്യാർത്ഥികൾ ബോധരഹിതരായി വീണു. ബുധനാഴ്ചയായിരുന്നു സംഭവം. മെഹ്റൗലിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ സഫ്ദർഗഞ്ച് ആശുപത്രിയിൽ എത്തിച്ച് നിരീക്ഷണ വാർഡിലാക്കി.

ജന്മദിനാഘോഷത്തിനിടെ ഡിയോഡ്രന്റാണെന്ന് കരുതി കുരുമുളക് സ്​പ്രേ പൊട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥികാന്വേഷണത്തിലെ നിഗമനം. സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ബോധരഹിതരായി എത്തിയെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചാണ് എത്തിയതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles