Wednesday, May 1, 2024
spot_img

മഴക്കാലമല്ലേ മഴയല്ലേ എന്ന ആൽബത്തിലെ പെൺകുട്ടി ഞാനല്ല;പലർക്കും തെറ്റ് പറ്റിയെന്ന് നടി ലെന

മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. എപ്പോഴും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന നടി കൂടിയാണ് ലെന. ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തൊണ്ണൂറുകളിൽ ആൽബം സോങുകളിൽ അഭിനയിച്ചിരുന്ന ലെനയ്ക്ക് വലിയ ആരാധകർ ഉണ്ടായിരുന്നു. മാത്രമല്ല ലെന അന്ന് അഭിനയിച്ച ആൽബങ്ങളെല്ലാം ഹിറ്റുകളുമായിരുന്നു. ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും മഴക്കാലമല്ലേ മഴയല്ലേ എന്ന ​ഗാനത്തെയാണ് ഏറ്റവും കൂടുതൽ‌ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ ആ ​ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടി താനല്ലെന്ന് വെളിപ്പെടുത്തുകയാണ് ലെന.

പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ലെന പറയുന്നു. ആ ​ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും തനിക്ക് അവരെ അറിയില്ലെന്നുമാണ് ലെന പറയുന്നത്. മഴക്കാലമല്ലേ മഴയല്ലേ ആൽബം സോങിൽ അഭിനയിച്ച പെൺകുട്ടി ഞാനല്ല. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് താൻ അഭിനയിച്ചിട്ടുള്ളതെന്നും ലെന വ്യക്തമാക്കി.

Related Articles

Latest Articles