Wednesday, May 15, 2024
spot_img

ബധിരനും മൂകനുമെന്ന വ്യാജേനയെത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്നു; കോട്ടയത്ത് പ്രതി അറസ്റ്റിൽ

കോട്ടയം: ബധിരനും മൂകനുമെന്ന വ്യാജേനയെത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

കഴിഞ്ഞയാഴ്ച 1.36 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനിയിൽ നിന്ന് പളനി മോഷ്ടിച്ചത്. പളനി ബധിരനോ മൂകനോ അല്ലെന്നും തട്ടിപ്പിനായി ബധിരനായി അഭിനയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles