വ്യത്യസ്ത രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് സിം കാർഡ് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ സൂത്രധാരനെയും മറ്റ് 12 പേരേയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ ഹക്കിം മൻസൂരിയെന്ന ആളാണ് മുഖ്യ സൂത്രധാരൻ.പ്രതിയുടെ പക്കൽ നിന്ന് 2,197 സിം കാർഡുകളാണ് പോലീസ് കണ്ടെടുത്തത്.
മറ്റുള്ള വ്യക്തികളുടെ വിശദാംശങ്ങൾ നൽകി എല്ലാത്തിലും ഒരു വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ചു 680-ലധികം വ്യത്യസ്ത സിം കാർഡുകൾ നൽകുകയും ഉപയോഗിക്കുകയുമാണ് ചെയ്തത്. 62 വ്യത്യസ്ത വ്യക്തികളുടെ ഫോട്ടോകൾ ഉപയോഗിച്ച് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം 8,500 സിം കാർഡുകൾ ആണ് ഇങ്ങനെ എടുത്തിരിക്കുന്നത്. ആധാറിലെ പേരുകൾ വ്യത്യസ്‌തമാണെങ്കിലും, രേഖകളിലുടനീളം ഒരൊറ്റ പ്രതിയുടെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്.പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

