തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയിൽ കൊലക്കേസ് പ്രതിയും. ധീരജ് വധക്കേസിലെ മുഖ്യ പ്രതിയാണ് ഭാരത് ജോഡോയാത്രയിലും അംഗമായിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽമീഡിയയിലൂടെ നിരവധപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കൊലക്കേസ് പ്രതികളായ, വിചാരണ നേരിടുന്ന കൊടും ക്രിമിനലുകള്‍ക്ക്, പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനാണോ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതെന്നാണ് എല്ലാവരും ചോദ്യം ഉന്നയിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ ക്രൂരമായി കൊന്നുകളഞ്ഞ ക്രിമിനലിനെ തന്റെ യാത്രയുടെ ഭാഗമാക്കി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേത്വത്വവും വിശദീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പലരും ചോദിക്കുന്നുണ്ട്.
എന്നാൽ, ഭാരത് ജോഡോ യാത്രക്ക് സംഭാവന കുറഞ്ഞുപോയി എന്ന പേരിൽ കടയിൽ കയറി കോൺഗ്രസ് നേതാക്കൾ അക്രമിച്ചു. കൊല്ലം കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്റെ കടയിലാണ് അക്രമം. കടയിൽ കയറിവന്ന നേതാക്കൾ സാധനങ്ങൾ വലിച്ചെറിഞ്ഞു.
രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുന്നിക്കോട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് സാധനങ്ങൾ വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിട്ടത്.

