Tuesday, October 13, 2026

മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു;ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രധാനാദ്ധ്യാപകൻ;ഏഴ് പേർക്കെതിരെ കേസ്

ഉത്തർപ്രദേശ് : ദളിത് വിദ്യാർത്ഥിയ്ക്ക് പ്രധാനാദ്ധ്യാപകന്റെ ക്രൂരമർദ്ദനം.മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്രധാനാദ്ധ്യാപകനും സഹോദരന്മാരും ചേർന്ന് തല്ലിയത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു.

ഞായറാഴ്ചയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച വിദ്യാർത്ഥിയെ പ്രധാനാദ്ധ്യാപകൻ യോഗേന്ദ്ര കുമാറും സഹോദരന്മാരും ചേർന്ന് തല്ലിച്ചതക്കുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ ഇവർ ജാതി അധിക്ഷേപം നടത്തിയതായും പോലീസ് പറയുന്നു.

Related Articles

Latest Articles