Friday, November 13, 2026

ബ്രഹ്മപുരം തീപിടിത്തം ; കൊച്ചിയിൽ ഇന്നുമുതൽ ആരോഗ്യ സർവേ ആരംഭിക്കും

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ കൊച്ചിയിൽ ആരോഗ്യ സർവേ ആരംഭിക്കും. മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ, പ്ലാന്റിന്റെ 90% സ്ഥലത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

മാലിന്യ പ്ലാന്റിൽ നിന്നും ഉയരുന്ന പുക കൊച്ചിയിലെ ജനങ്ങളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അതേസമയം ബ്രഹ്മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles