Monday, May 13, 2024
spot_img

താപസൂചിക ഭൂപടത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു , തൽക്കാലം ഭൂപടം പ്രസിദ്ധീകരിക്കില്ല; ദുരന്ത നിവാരണ അതോറിറ്റി

താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി . താപസൂചിക ഭൂപടം ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങൾ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് തീരുമാനം. ഉപദേശക സമിതിയുമായി കൂടിയാലോചിച്ചതിന് ശേഷം താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക് രൂപം നൽകാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആലോചിക്കുന്നത് .

ലോക കാലാവസ്ഥ സംഘടനയുടെ മാനദണ്ഡപ്രകാരമാണ് പൊതുവെ താപസൂചിക കണക്കാക്കുന്നത്.
അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപ സൂചിക. താപസൂചിക ഭൂപടം ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക ഉണ്ടാകുന്നു. അതിനാലാണ് തൽക്കാലത്തേക്ക് ഭൂപടം പുറത്ത് വിടില്ലെന്ന് തീരുമാനിച്ചത്.

Related Articles

Latest Articles