കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു പോഷകസമൃദ്ധമായ ആഹാരം അത്യാവശ്യമാണ്. ആഹാരകാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നന്നായി പഠിക്കാനുള്ള ഊര്‍ജം, പഠിച്ചത് മനസ്സിലാക്കാനും മറക്കാതിരിക്കാനുള്ള ബുദ്ധിവികാസം എന്നിവയുണ്ടാകും.
സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കു നല്‍കേണ്ടത് ഏതുതരത്തിലുള്ള ആഹാരമാണെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കണം. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഒമേഗ ഫാറ്റി ത്രീ ആസിഡ് വളരെ അത്യാവശ്യമാണ്. മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഒമേഗ ഫാറ്റി ത്രീ ആസിഡുള്ളത്. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളും സോബായബീന്‍, പാല്‍, മുട്ട, ഇറച്ചി എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ബ്രോയിലര്‍ കോഴി ഒഴിവാക്കി നാടന്‍ കോഴിയിറച്ചി വേണം നല്‍കാന്‍.
∙പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ബുദ്ധിയെ ത്വരിതപ്പെടുത്തുന്നു. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ശ്രദ്ധക്കുറവു മാറ്റാന്‍ സഹായിക്കും.
∙ബദാം, കശുവണ്ടി, ഒലിവ് എണ്ണ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ഈന്തപ്പഴും, തേന്‍ എന്നിവയും നല്‍കാം. സിങ്ക് അടങ്ങിയിട്ടുള്ള മത്തക്കുരുപോലെയുള്ളവ ഓര്‍മശക്തി കൂട്ടാന്‍ നല്ലതാണ്. ആപ്പിള്‍ കഴിച്ചാല്‍ തലച്ചോറിന് ഉണര്‍വ് ലഭിക്കും.
∙നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി കോശങ്ങ ളുടെ പ്രവര്‍ത്തന ക്ഷമതയ്ക്ക് അത്യാവശ്യമാണ്. ഓര്‍മശക്തി കൂട്ടാനും ശ്രദ്ധക്കുറവു പരിഹരിക്കാനും വൈറ്റമിന്‍ സി സഹായിക്കും.
∙നാരുകളും മാംസ്യങ്ങളും ധാരാളമടങ്ങിയ ആഹാരം എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം എന്നിവ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗോതമ്പ്, കടല-പയര്‍ വര്‍ഗങ്ങള്‍ എന്നിവ കൊണ്ടുള്ള ആഹാരം നല്‍കണം. തൊലി കളയാത്ത ധാന്യങ്ങളാണ് ഉത്തമം.
∙പഴങ്ങള്‍, ജ്യൂസുകളാക്കി നല്‍കുന്നതിനു പകരം സാലഡ് രൂപത്തില്‍ നല്‍കാം. പച്ചക്കറികളും കൂടി ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സൂപ്പും നല്ലതാണ്.

