Saturday, September 19, 2026

കാന്‍ മേളയില്‍ കമല്‍ഹാസനും എ.ആര്‍ റഹ്മാനും; വൈറലായി ചിത്രങ്ങൾ

എഴുപത്തിയഞ്ചാമത് കാന്‍ ചലച്ചിത്രോത്സവത്തിനു തിരി തെളിഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച നിരവധി താരങ്ങളാണ് കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയത്. ഓസ്കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാനും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിച്ചുള്ള കാന്‍ ഫെസ്റ്റിവലിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പേജിലൂടെ റഹ്മാന്‍ പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവരുന്നത്. ചിത്രം ആരാധകര്‍ക്ക് സന്തോഷത്തോടൊപ്പം ആവേശവും പകരുകയാണ്

പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ലെജന്‍ഡ് വിത്ത് ലെജന്‍ഡ്, ഉലകനായകന്‍ വിത്ത് ഓസ്കാര്‍ നായകന്‍ ഒരു ഫ്രെയ്മില്‍ രണ്ട് ഇതിസാഹസങ്ങളെ കാണാന്‍ കഴിയുന്നത് സന്തോഷം, ഈ ജോഡി ഒരിക്കല്‍ കൂടി കാണാന്‍ കാത്തിരിക്കുന്നു എന്നിങ്ങനനെയാണ് ആരാധകരുടെ കമന്റുകള്‍.

ആര്‍ മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും റഹ്മാന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

മെയ് 17ന് ആരംഭിച്ച മേള 28 വരെയാണ് നീളുക. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ജൂറി അംഗമായി ബോളിവുഡ് താരം ദീപിക പദുകോണും ഉണ്ട്. നടിമാരായ ഐശ്വര്യ റായ്, നയന്‍താര, പൂജ ഹെഗ്ഡെ, ഉര്‍വശി റൗട്ടേല, തമന്ന ഭാട്ടിയ, തുടങ്ങി നിരവധി പേര് മേളയില്‍ പങ്കെടുക്കും. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ കാന്‍ ഫെസ്റ്റിവലിന് പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു.

Related Articles

Latest Articles