Wednesday, November 4, 2026

ഹൃദയം നുറുങ്ങുന്ന വേദന ! ദിവസവും തന്നെ തേടിയെത്താറുള്ള സ്നേഹം നിറഞ്ഞ ഫോൺ കോളുകൾ ഇനി ഓർമ്മ മാത്രം…എസ് ജാനകിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി ഗായിക കെ എസ് ചിത്ര

തിരുവനന്തപുരം : വിഖ്യാത ഗായിക എസ് ജാനകിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഗായിക കെ എസ് ചിത്ര. ജാനകിയമ്മ ഇനി തന്നോടൊപ്പമില്ലെന്ന യാഥാർത്ഥ്യം വിശ്വസിക്കാൻ പ്രയാസമാണെന്നും, ദിവസവും തന്നെ തേടിയെത്താറുള്ള അമ്മയുടെ സ്നേഹം നിറഞ്ഞ ഫോൺ കോളുകൾ ഇനി ഓർമ്മ മാത്രമായിരിക്കുമെന്നും ചിത്ര തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വികാരാധീനയായി കുറിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗായിക എസ്. ജാനകി വിടവാങ്ങിയത്.മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകീട്ടോടെ അന്തരിച്ചു. ഏകമകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം.

സ്വന്തമെന്ന് ഓരോ ഭാഷക്കാർക്കും തോന്നുംവിധമായിരുന്നു ജാനകിയുടെ ആലാപനം. 60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.

Related Articles

Latest Articles