Monday, October 12, 2026

നീരവ് മോദിക്ക് കനത്ത തിരിച്ചടി: നീരവിന്റെ അപ്പീൽ തള്ളി
ബ്രിട്ടനിൽ നിന്നും നാടുകടത്തപ്പെടും; ഇന്ത്യയിൽ തിരിച്ചെത്തി വിചാരണ നേരിടേണ്ടി വരും

ലണ്ടൻ∙ വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് സമർപ്പിച്ച അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും കനത്ത തിരിച്ചടിയായി.

അപ്പീൽ തള്ളിയതോടെ നീരവ് ഇന്ത്യയിൽ തിരിച്ചെത്തി വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് നീരവിനു ഇനിയുള്ള ഏക മാർഗമെന്നാണ് റിപ്പോർട്ട്.

11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പു കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി 2018ലാണ് ഇന്ത്യ വിട്ടത്. 2019 മാര്‍ച്ചിൽ ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയെ ‘രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി’ 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles