Tuesday, May 14, 2024
spot_img

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വഴി തിരിച്ചുവിട്ടു,ഉച്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്

ദില്ലി :ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ദില്ലി , ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഉച്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.ചണ്ഡിഗഢ്, ലക്‌നൗ, വാരണാസി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടു.

അതേസമയം ഡൽഹി വിമാനത്താവള മേഖലയിൽ അന്തരീക്ഷം തെളിഞ്ഞതാണ്. രണ്ട് മൂന്ന് മണിക്കൂറോളം മൂടൽ മഞ്ഞ് നിൽക്കുമെന്നും പിന്നാലെ സാധാരണ നില കൈവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. റോഡുകളിലെ ദൃശ്യപരതയും കുറവാണ്. നോർത്തേൺ റെയിൽവേയുടെ 11 ട്രെയിൻ സർവീസുകളും വൈകി ഓടുകയാണ്.

Related Articles

Latest Articles