സംസ്ഥാനം ചുട്ടപ്പൊള്ളുന്നുകഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ചൂട് രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത ചൂട് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.ഇന്ന് കേരള തീരത്ത് രാത്രി 11.30 മുതല്‍ 19 ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യത ഉണ്ട്. തിരകള്‍ 1.8 മീറ്റര്‍ മുതല്‍ 2 മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂട് കടക്കാന്‍ സാധ്യത ഉണ്ട്. 2016 ലാണ് ഇതിന് മുന്‍പ് 40 ഡിഗ്രിയിലേറെ ചൂട് അനുഭവപ്പെട്ടത്. താപനില കുത്തനെ കൂടിയാല്‍ അപകടകാരിയായ സിവിയര്‍ ഹീറ്റ് വേവ് ഉണ്ടാകും.അതേസമയം താപനില ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ട്.

ഇന്ന് കേരള തീരത്ത് രാത്രി സമയങ്ങളില്‍ കടല്‍ തിളച്ച്‌ മറിയാന്‍ സാധ്യത ഉണ്ടന്ന് കാലവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.ഉള്‍ക്കടയിലെ അത്യുഷ്ണ പ്രതിഭാസമാണ് കടല്‍ തിളച്ചുമറയാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്. കടലില്‍ വന്‍ തിരകള്‍ ഈ സമയങ്ങളില്‍ രൂപപ്പെടും. കടല്‍ പ്രക്ഷുഭ്തമാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികളും സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.