കോഴിക്കോട്: കനത്ത മഴയില്‍ വടക്കന്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണിൽ രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറി. ഒറ്റരാത്രി കൊണ്ടാണ് ഇത്രയധികം വെള്ളം കയറിയത്.
മഴയുടെ കൂടെയെത്തിയ ചുഴലിക്കാറ്റില്‍ കണ്ണൂര്‍ കാണിച്ചാറില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടിയൂര്‍ ചപ്പമല അടയ്ക്കാത്തോട്, കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്ന് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂര്‍ വളപട്ടണം പുഴ കരകവിഞ്ഞു.
മലപ്പുറം നെടുങ്കണ്ടം കോളനിയില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. വയനാട് തോണിച്ചാല്‍ മക്കിയാട് പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

