Saturday, September 26, 2026

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ജാഗ്രതാ നിര്‍ദേശമായി എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നാളെവരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം കഴിഞ്ഞദിവസത്തെ മഴയില്‍ കൊച്ചി നഗരം വെളളത്തിലായതിന് പിന്നാലെ വീണ്ടും മഴ ശക്തിപ്രാപിക്കുകയാണ്. നഗരത്തില്‍ ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ രാത്രിമുഴുവന്‍ തുടര്‍ന്നു. തുടര്‍ന്ന് നഗരത്തിലെ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെളളക്കെട്ട് രൂപപ്പെട്ടത്.

Related Articles

Latest Articles