Saturday, October 3, 2026

മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് ലീഡ്; ആദ്യഫലസൂചന ഇങ്ങനെ

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ലീഡ്. ബിജെപി-ശിവസേന സഖ്യം 60 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 21 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

മഹാരാഷ്ട്രയ്ക്ക് ഒപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ ബിജെപി 27സീറ്റുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 7 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 3, ഐന്‍എല്‍ഡി-അകാലിദള്‍ സഖ്യം1 എന്നീ നിലയിലാണ് ഹരിയാനയിലെ ആദ്യ ഫലസൂചനകള്‍. 90സീറ്റുകളുള്ള ഹരിയാനയില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും തുടര്‍ഭരണത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്.

Related Articles

Latest Articles