Sunday, May 19, 2024
spot_img

വടക്കൻ ഒഡിഷ, പശ്ചിമ ബം​ഗാൾ തീരത്ത് അന്തരീക്ഷച്ചുഴി; സംസ്ഥാനത്ത് നാളെമുതൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ ഒഡിഷ, പശ്ചിമ ബം​ഗാൾ തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുന്ന കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും ഒപ്പം കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles