Wednesday, September 23, 2026

‘ദ ഹിന്ദു’ പത്രത്തിന്റെ മുൻ സ്റ്റേറ്റ് ബ്യൂറോ ചീഫ് എസ്. അനിൽ രാധാകൃഷ്ണന്റെ അനുസ്മരണവും പുസ്തകപ്രകാശനവും നടന്നു; ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ‘ദ ഹിന്ദു’ പത്രത്തിന്റെ സ്റ്റേറ്റ് ബ്യൂറോ ചീഫ് ആയിരുന്ന എസ്. അനിൽ രാധാകൃഷ്ണന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഇന്നലെ വൈകിട്ട് 6മണിക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ അനിൽ സ്മാരക വികസനോൻമുഖ ജേണലിസം ഫെലോഷിപ്പ് നേടിയ മലയാള മനോരമ കണ്ണൂർ സീനിയർ റിപ്പോർട്ടർ രഞ്ജിത്ത് എൻ പി സി രചിച്ച ‘ഉത്തരവാദിത്ത ടൂറിസം കേരളഗാഥകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രസ് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷനായി. കെടിഡിസി മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ് അനിൽ അനുസ്മരണം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷൻ കോഡിനേറ്റർ രൂപേഷ് കുമാർ കെ. ‘കേരളത്തിൻറെ ഉത്തരവാദിത്വം ടൂറിസം മേഖല’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേരള സർവകലാശാല ജേണലിസം വകുപ്പ് മുൻ മേധാവി പ്രഫ. എം. വിജയകുമാർ , രാജ്ഭവൻ പി.ആർ.ഒ. എസ്.ഡി. പ്രിൻസ്, ദ ഹിന്ദു ന്യൂസ് എഡിറ്റർ തോമസ് ജേക്കബ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി അനുപമ ജി നായർ, ഗ്രന്ഥരചയിതാവ് രഞ്ജിത്ത് എൻപിസി, എസ്.എസ്. സിന്ധു എന്നിവരും ചടങ്ങിൽ  സംസാരിച്ചു.

Related Articles

Latest Articles