Sunday, January 11, 2026

കനത്ത മഴ തുടരുന്നു: എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്‌സ്പ്രസ്സ് എറണാകുളം നേര്‍ത്ത് വഴി തിരിച്ചുവിടുമെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതര്‍ അറിയിച്ചു.

12076 ജനശതാബ്ദി ആലപ്പുഴയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 16127 ഗുരുവായൂര്‍ ക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റര്‍സിറ്റി എറണാകുളം ജംഗ്ഷനില്‍ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്‌സ്പ്രസിന്റ സമയവും ഒരു മണിയിലേക്ക് മാറ്റി.

Related Articles

Latest Articles