Friday, December 26, 2025

മധുരപാനീയങ്ങൾ കൂടുതൽ കുടിക്കല്ലേ! ഓർമ്മശക്തിയെ തന്നെ ഇല്ലാതാക്കും, സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതൽ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം

ചൂടുകാലത്ത് ദാഹശമനത്തിലും ശരീര ക്ഷീണം അകറ്റാനും പാനീയങ്ങൾ വളരെ അധികം ഉപകാര പ്രദമാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ പാനീയങ്ങൾ കാണാൻ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല . മധുരപാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ കൂടുതലാണ്.

മധുരപാനീയങ്ങൾ നിങ്ങളുടെ ഓർമ്മശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് സോഡ, മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഫ്രമിങ്ങ്ഹാം ഹാർട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇത്തരം പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും.

Related Articles

Latest Articles