പരീക്ഷണ പറക്കൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹെലികോപ്റ്റർ അപകടം.രണ്ട് യുഎസ് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു.അലാസ്‌കയിലാണ് സംഭവം. AH-64 അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് തകർന്ന് വീണത്.ഫെയര്‍ബാങ്ക്സിന് സമീപമുള്ള ഫോര്‍ട്ട് വെയ്ന്റൈറ്റ് എന്ന സ്ഥലത്തുനിന്നുള്ളതായിരുന്നു ഈ ഹെലികോപ്റ്ററുകൾ.ഓരോ ഹെലികോപ്റ്ററിലും രണ്ട് പേർ വീതം ഉണ്ടായിരുന്നതായാണ് വിവരം.ഇവരെ സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമല്ല.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അലാസ്‌കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെടുന്നത്.
ഹീലിക്ക് സമീപത്തെ അപകട സ്ഥലത്തേക്ക് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി യുഎസ് ആര്‍മി വ്യക്തമാക്കി.ഫെബ്രുവരിയില്‍ തല്‍ക്കീത്നയില്‍ നിന്ന് പറന്നുയര്‍ന്ന അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഫോര്‍ട്ട് വെയ്ന്റൈറ്റില്‍ നിന്ന് ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണിലേക്ക് പറക്കുന്നതായിരുന്നു ഈ ഹെലികോപ്റ്റര്‍

