പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും.അടുത്ത മാസം ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം. ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പുരി-ഭുവനേശ്വര്-ഹൗറ റൂട്ടില്‍ ട്രെയിന്‍ ഓടുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഹൗറയില്‍ നിന്ന് പുരിയിലേക്കും തിരിച്ചും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തും. രാവിലെ 6.10-ന് ഹൗറയില്‍ നിന്ന് പുറപ്പെട്ട് 8.30-ന് തിരിച്ചെത്തും, ഖരഗ്പൂരില്‍ 7.38 മുതല്‍ 7.40 വരെ രണ്ട് മിനിറ്റ് നിര്‍ത്തും. ട്രയല്‍ റണ്ണിന് ശേഷം ഈ ട്രെയിന്‍ 12.35 ന് പുരിയില്‍ എത്തി 1.50 ന് പുറപ്പെടും. രണ്ടാമത്തെ ട്രയല്‍ റണ്‍ ഏപ്രില്‍ 30-ന് ഹൗറയില്‍ നിന്ന് ഭദ്രക് (ബിഎച്ച്‌സി) വരെയും തിരിച്ചും നടക്കും. മെയ് രണ്ടോ മൂന്നോ ആഴ്ച മുതല്‍ സാധാരണ യാത്രക്കാര്‍ക്കായി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരങ്ങൾ

