Tuesday, October 20, 2026

”കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒരു പുതിയ ഇന്ത്യ പിറന്നു; മോദി ലോകനേതാവ്,​ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും അദ്ദേഹത്തിന്റെ സഹായംതേടുന്നു: ഹേമമാലിനി

ലക്‌നൗ: യുക്രെയിനെതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബി.ജെ.പി (BJP) എം.പിയുമായ ഹേമമാലിനി. ഉത്തർപ്രദേശിലെ ബല്ലിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ബിജെപി എംപി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒരു പുതിയ ഇന്ത്യ പിറന്നുവെന്നും യുപി ഈ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകണമെന്നും ഹേമമാലിനി പറഞ്ഞു.

‘മോദിജി രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ലോകം അമ്പരന്നു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്. ലോകം അദ്ദേഹത്തെ ആദരിക്കുന്നു. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. മോദിജി ലോകനേതാവായിരിക്കുകയാണ്’ ബല്ലിയയിലെ പരിപാടിയിൽ ഹേമമാലിനി വ്യക്തമാക്കി. അതേസമയം ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്, മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Related Articles

Latest Articles