Friday, May 17, 2024
spot_img

മത വസ്ത്രങ്ങൾ അസമത്വം സൃഷ്ടിക്കും; സ്‌കൂളിലേക്ക് വരുമ്പോൾ മത വസ്ത്രങ്ങള്‍ ധരിക്കരുത്ത്; കര്‍ശന നിര്‍ദ്ദേശം നല്‍കി ദില്ലി കോര്‍പ്പറേഷന്‍

ദില്ലി: വിദ്യാലയങ്ങളിലേക്ക് വരുമ്പോൾ മത വസ്ത്രങ്ങൾ ധരിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്‌കൂളിലേക്ക് വരുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം (Uniform) മാത്രമേ ധരിക്കാവൂ എന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോം ധരിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്താന്‍ പാടുള്ളൂവെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്റേതാണ് ഉത്തരവ്. മതത്തെ സൂചിപ്പിക്കുന്ന വസ്ത്രമോ മറ്റ് സാധനങ്ങളോ ധരിക്കുന്നത് വിദ്യാർത്ഥികളിൽ മാനസികമായ അസമത്വം ഉണ്ടാക്കും. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

എല്ലാ കുട്ടികളും യൂണിഫോം ധരിച്ചാണ് എത്തുന്നതെന്ന് പ്രധാന അദ്ധ്യാപകര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിർദേശിക്കുന്നു.

Related Articles

Latest Articles