Thursday, May 16, 2024
spot_img

നിങ്ങളുടെ മുടി നരച്ചോ? വിഷമിക്കേണ്ട, കറുപ്പുനിറം ലഭിക്കാൻ മാർഗങ്ങളുണ്ട് ; ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു

മുടിക്കു കറുപ്പ് നിറം ലഭിക്കാൻ

മൈലാഞ്ചിയില അരച്ചു വെളിച്ചെണ്ണ ചേർത്ത് കാച്ചി അരച്ച് പതിവായി തലയിൽ തേയ്ക്കുക.

നെല്ലിക്ക ചതച്ച് തൈരിൽ കലക്കി തലമുടിയിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ഒരു മാസം തുടർച്ചയായി ചെയ്യുക.

ചെമ്പരത്തിപ്പൂവും കയ്യുണ്ണിനീരും ചേർത്തു വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുക.

മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ചു പിടിപ്പിച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ച്ചയിലൊരിക്കൽ മതി.

പത്തോ പന്ത്രണ്ടോ നെല്ലിക്ക കുരു നീക്കി കഞ്ഞിവെള്ളത്തിൽ അരച്ചു ചേർത്ത് മുടിയിൽ തിരുമ്മി പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകിക്കളയുക.

എരുമപ്പാൽ തലയിൽ പുരട്ടി കുളിക്കുക. നെല്ലിക്ക, രാമച്ചം എന്നിവയിട്ടു വെന്ത വെള്ളം തണുപ്പിച്ച് തല കഴുകുക.

തേങ്ങാപാലിൽ ചെറുനാരങ്ങാനീര് ചേർത്തു തലയിൽ പുരട്ടി പത്തു മിനിറ്റിനുശേഷം കുളിക്കുക.

കറിവേപ്പില അരച്ചു മോരിൽ ചേർത്തു ദിവസവും കഴിക്കുക. മൈലാഞ്ചിയില അരച്ചു വെളിച്ചെണ്ണ ചേർത്ത് കാച്ചി അരച്ചു പതിവായി തലയിൽ തേയ്ക്കുക.

കടുക്കത്തോട് ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ മുടി കഴുകുക. കയ്യോന്നി ഇടിച്ചു പിഴിഞ്ഞ നീരിൽ നാലിരട്ടി വെളിച്ചെണ്ണയും അഞ്ചാറു കുരുമുളകും ചതച്ചിട്ട് മൂപ്പിച്ച് തലയിൽ തേച്ചു കുളിക്കുക.

Related Articles

Latest Articles