Tuesday, May 7, 2024
spot_img

ദീപാവലിക്ക് ദീപങ്ങൾ തെളിക്കുന്നത് വെറുതെയല്ല! ഇക്കാര്യങ്ങൾ അറിയാമോ ??

ഹൈന്ദവ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദീപാവലി. ‘ദീപാവലി’ എന്നാല്‍ ‘വിളക്കുകളുടെ ഒരു നിര’ എന്നാണ് അര്‍ത്ഥമാക്കുന്നത്. വെളിച്ചത്തിന്റെ ഉത്സവം അഥവാ ദീപാവലി, അന്ധകാരത്തിന്മേല്‍ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അജ്ഞതയ്ക്കെതിരായ അറിവിന്റെയും നിരാശയ്ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ ഈ ദീപം സൂചിപ്പിക്കുന്നു.

ദീപാവലി ദിനത്തില്‍ വീടുകള്‍ വിളക്കുകളും ദീപങ്ങളും കൊണ്ട് അലങ്കരിക്കാറുണ്ട്. ഹിന്ദു പാരമ്പര്യത്തില്‍, ദീപം പ്രാര്‍ത്ഥനയുടെ ഒരു പ്രധാന ഭാഗമാണ്, അത് വിശുദ്ധി, നന്മ, ഭാഗ്യം, ശക്തി എന്നിവയെ സൂചിപ്പിക്കുന്നു. ദീപങ്ങളുടെ ഉത്സവം വരുന്നത് അമാവാസി ദിനത്തിലാണ് വെളിച്ചമില്ലാത്തപ്പോള്‍ ദുരാത്മാക്കളും മറ്റും ശക്തി പ്രാപിക്കുകയും ആക്രമണകാരികളാകുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. അതിനാല്‍, വീടിന്റെ എല്ലാ കോണുകളിലും ആ ദുഷ്ടശക്തികളെ ദുര്‍ബലപ്പെടുത്താന്‍ ദീപങ്ങള്‍ കത്തിക്കുന്നു.

ദീപത്തിന് ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. അതിലെ എണ്ണ മനുഷ്യമനസ്സിലെ അത്യാഗ്രഹം, അസൂയ, വിദ്വേഷം, കാമം തുടങ്ങിയ അഴുക്കുകളെ പ്രതീകപ്പെടുത്തുന്നു. പരുത്തി ആത്മാവിന്റെ പ്രതീകമാണ്. തിരി ഉപയോഗിച്ച്‌ എണ്ണ കത്തിച്ചാല്‍, ദീപം പ്രകാശം നല്‍കുന്നു. അതിനാല്‍ ദീപങ്ങളുടെ പ്രകാശം അര്‍ത്ഥമാക്കുന്നത് ഒരാള്‍ അത്യാഗ്രഹവും ഭൗതികവുമായ ചിന്തകളില്‍ നിന്ന് മുക്തി നേടണം എന്നാണ്.

Related Articles

Latest Articles