Friday, October 2, 2026

കൂനിന്മേൽ കുരു, ഇതാ വരുന്നൂ ഉഷ്ണതരംഗവും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച്‌ 18, 19 തീയതികളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാള്‍ 4. 5 ഡിഗ്രി സെല്‍ഷ്യസും അതിലധികവും ഉയരാന്‍ സാധ്യത ഉണ്ട് .പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിൽ ഏര്‍പ്പെടരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പൊതുമരാമത്ത്? ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്ബോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

Related Articles

Latest Articles