വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന 1200 ഓളം പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കും. ഇവരെ പ്രത്യേക കേന്ദ്രത്തിലേയ്ക്ക് മാറ്റാന്‍ അന്‍പത് ബസുകള്‍ തയ്യാറായി. നിരീക്ഷണ കേന്ദ്രത്തില്‍ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കും. കര്‍ശന നിരീക്ഷണങ്ങളുടെ ഭാഗമായാണ് നടപടി. ഇതില്‍ ഏറെ പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്.
അതിനിടെ, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ഇന്ന് പുറത്തുവിട്ടേക്കും. സംസ്ഥാനത്തുള്ള വിദേശികള്‍ ലോകാരോഗ്യസംഘടനയുടെ മാര്‍ഗരേഖ പാലിക്കണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

