Friday, May 17, 2024
spot_img

ബ്രഹ്മപുരം വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി , ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ദില്ലി : ബ്രഹ്മപുരം വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തെ മൂടി നിൽക്കുന്ന വിഷപ്പുക ജനങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ സഹായം അനിവാര്യമാണെന്നും അദ്ദേഹം സമർപ്പിച്ച നോട്ടീസിൽ പറയുന്നുണ്ട്.

അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും ആശ്വസിക്കാൻ ഇനിയും ആയിട്ടില്ലെന്നും ഏറെക്കാലം കൊച്ചി നിവാസികൾ സൂക്ഷിക്കേണ്ടതുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.ഡയോക്സിൻ പോലുളള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും അപകടത്തിനുള്ള സാധ്യത കൂടുതലാണെന്നും ബോർഡ് വ്യക്തമാക്കി. തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളിൽ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്

Related Articles

Latest Articles