Monday, April 29, 2024
spot_img

ശ്രീ​റാ​മി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി​യും ശ​രി​വ​ച്ചു ; സ​ർ​ക്കാ​രി​നു വീ​ണ്ടും തി​രി​ച്ച​ടി

കൊ​ച്ചി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ എ എസുകാരന്‍ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ മു​ഴു​വ​ൻ വാ​ദ​ങ്ങ​ളും ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റി​സ് രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍ ജാ​മ്യം ശ​രി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​ത്രി​യി​ലാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ശ്രീ​റാം ഓ​ടി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ ​എം. ബ​ഷീ​ർ മ​രി​ച്ച​ത്. തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ശ്രീ​റാ​മി​ന് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ജാ​മ്യം ന​ൽ​കി. ഇ​തി​നെ​തി​രാ​യാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

Related Articles

Latest Articles