Thursday, May 16, 2024
spot_img

ഹോ​ള​ണ്ട് ഇ​തി​ഹാ​സ താ​രം വെ​സ്ലി സ്നൈ​ഡ​ർ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു

ആം​സ്റ്റ​ർ​ഡാം: ഹോ​ള​ണ്ടി​ന്‍റെ ഇ​തി​ഹാ​സ താ​രം വെ​സ്ലി സ്നൈ​ഡ​ർ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. മു​പ്പ​ത്ത​ഞ്ചാം വ​യ​സി​ലാ​ണ് സ്നൈ​ഡ​ൽ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​ദ്ദേ​ഹം അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചി​രു​ന്നു.

ഡ​ച്ച് ഫു​ട്ബോ​ൾ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മ​ധ്യ​നി​ര ക​ളി​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സ്നൈ​ഡ​ർ. 2003 മു​ത​ൽ 2018 വ​രെ ഹോ​ള​ണ്ട് ദേ​ശീ​യ ടീം ​അം​ഗ​മാ​യി. 134 മ​ത്സ​ര​ങ്ങ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നാ​യി ബൂ​ട്ടു​കെ​ട്ടി.

ക​രി​യ​റി​ൽ അ​യാ​ക്സ്, റ​യ​ൽ മാ​ഡ്രി​ഡ്, ഇ​ന്‍റ​ർ മി​ലാ​ൻ, ഗ​ലാ​റ്റ്സ​റെ, നീ​സ്, അ​ൽ ഗ​റാ​ഫ എ​ന്നീ ക്ല​ബ്ബു​ക​ൾ​ക്കാ​യി ക​ളി​ച്ച താ​രം 2010 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ നെ​ത​ർ​ല​ൻ​ഡ്സ് ടീ​മി​ലും ഉ​ൾ​പ്പെ​ട്ടു. ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടു തോ​റ്റെ​ങ്കി​ലും ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ താ​ര​ത്തി​നു​ള്ള സി​ൽ​വ​ർ ബോ​ൾ നേ​ടി.

ഡ​ച്ച് ലീ​ഗ്, ലാ ​ലീ​ഗ, സീ​രി എ ​കി​രീ​ട​ങ്ങ​ൾ നേ​ടി​യ താ​രം 2010-ൽ ​ഹൊ​സെ മൗ​റീ​ഞ്ഞോ​യ്ക്കു കീ​ഴി​ൽ ചാ​ന്പ്യ​ൻ​സ് ലീ​ഗ് നേ​ടി​യ ഇ​ന്‍റ​ർ മി​ലാ​ൻ ടീ​മി​ലും അം​ഗ​മാ​യി.

Related Articles

Latest Articles