Monday, April 29, 2024
spot_img

‘വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത് ‘;’ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ’ ; കർശന നിർദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം . റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. വിഷയത്തിൽ അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്‌ച്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെട്ടുയെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് വ്യക്തമാക്കിയ കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും അറിയിച്ചു.

സമരം പാടില്ലെന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം . ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് കോടതി സർക്കാരിനോട് നിര്‍ദ്ദേശിച്ചു.

Related Articles

Latest Articles