Friday, May 17, 2024
spot_img

വടക്കു കിഴൻ മേഖലയിലെ ബി ജെ പിയുടെ മുഖമാണ് കിരൺ റിജിജു. ഇന്നലെ ഒക്ടോബർ 27, ഈ ദിവസത്തിന് ഒരു പ്രതേകതയുണ്ട്. കശ്മീർ വിഷയത്തിൽ നെഹ്‌റു ചെയ്ത തെറ്റുകളുടെ 75ആം വാർഷികം. ഈ ദിനത്തെ അനുസ്മരിച്ച് കിരണ റിജിജു ഒരു മാധ്യമത്തിന്റെ എഡിറ്റോറിയലിൽ എഴുതിയ ലേഖനമാണ് ഇപ്പോൾ ചർച്ച വിഷയം. October 27th – 75th Anniversary of Nehru’s Blunders Bleeding ഇന്ത്യ എന്നതാണ് ലേഖനത്തിന്റെ തലക്കെട്ട്. എന്താണ് അദ്ദേഹം എഴുതിയതെന്ന് നമ്മുക്ക് ഒന്ന് നോക്കാം.

1947-ൽ, മറ്റെല്ലാ നാട്ടുരാജ്യങ്ങളുടെയും സംയോജനം കൈകാര്യം ചെയ്ത സർദാർ പട്ടേലിന് കശ്മീർ വിഷയം മാത്രം കയ്കാര്യം ചെയ്യാൻ നെഹ്‌റു അനുവദിച്ചില്ല. പകരം ജമ്മു-കശ്മീർ സംയോജനം കൈകാര്യം ചെയ്യാൻ സ്വയം നെഹ്‌റു തീരുമാനിച്ചു. നിർണായക കാലഘട്ടത്തിൽ അതായത് 1947 – 1949 വരെ നെഹ്‌റു നടത്തിയ അഞ്ച് ചരിത്രപരമായ പിഴവുകൾ കാശ്മീറിന്റെ സമ്പൂർണ്ണ സംയോജനത്തെ തടയുക മാത്രമല്ല, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കു ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു നെഹ്‌റു.

നെഹ്‌റുവിന്റെ ആദ്യത്തെ മണ്ടത്തരം: നെഹ്‌റു ജമ്മു കാശ്മീരിന്റെ ഇന്ത്യയിലേയ്ക്കുള്ള സംയോജനം വൈകിപ്പിക്കുകയും ഏതാണ്ട് കാശ്മീറിന്റെ താളം തെറ്റിക്കുകയും ചെയ്തു.ജൂലൈ 1947: മറ്റ് നാട്ടുരാജ്യങ്ങളെപ്പോലെ ഇന്ത്യയിലേക്ക് ചേരാൻ മഹാരാജ ഹരി സിംഗ് കോൺഗ്രസിനെ സമീപിക്കുന്നു. “എന്നാൽ നെഹ്‌റു അത് നിരസിച്ചു, ഇതാണ് നെഹ്‌റു ചെയ്ത ആദ്യ മണ്ടത്തരം.

പാകിസ്ഥാൻ സൈന്യം കശ്മീർ ആക്രമിച്ചതോടെ മഹാരാജാ ഹരി സിങ്ങിന്റെ സഹായ അഭ്യർത്ഥന പരിഗണിക്കാൻ നെഹ്‌റുവിന്റെ കീഴിലുള്ള പ്രതിരോധ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നു. തുടർന്ന്, യൂണിയൻ സർക്കാർ കാശ്മീറിന്റെ പ്രവേശനം “ഈ പ്രവേശനം താൽക്കാലികം മാത്രമാണെന്ന മിഥ്യ ധാരണ ജനങ്ങളിൽ സൃഷ്ടിച്ചു ഇതാണ് നെഹ്‌റു ചെയ്ത രണ്ടാമത്തെ മണ്ടത്തരം.

വിഭജനാനന്തരം രക്തച്ചൊരിച്ചിലിനും അക്രമത്തിനും സാക്ഷ്യം വഹിച്ചിട്ടും, J&K ന്റെ പ്രവേശനത്തിന് മുൻകൂർ വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിൽ നെഹ്‌റു ഉറച്ചുനിന്നു. ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് മുമ്പ് മഹാരാജാവ് ഒരു ഇടക്കാല സർക്കാർ സ്ഥാപിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇടക്കാല ഗവൺമെന്റിന്റെ തലപ്പത്ത് ഷെയ്ഖ് അബ്ദുള്ള വേണമെന്ന് നെഹ്‌റു ഉറച്ചുനിന്നു. 1947 ഒക്‌ടോബർ 21-ന് ജമ്മു കശ്മീർ പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. നെഹ്‌റുവിന്റെ ഈ പിടിവാശി പാകിസ്ഥാൻ സൈന്യത്തിന് കാശ്മീരിൽ അടിത്തറ പാകാൻ കൂടുതൽ സമയം നൽകി. ഇതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ മണ്ടത്തരം.

ഈ വിഷയത്തിൽ ഒരു ഹിതപരിശോധന വേണമെന്നതാണ് നെഹ്‌റുവിന്റെ നാലാമത്തെ മണ്ടത്തരം.

താൽക്കാലിക സംയോജനവും ഇളവുകളുടെ വാഗ്ദാനവും കലയിലേയ്ക്കാണ് നയിച്ചത് . എൻ ഗോപാലസ്വാമി അയ്യങ്കാരും ഷെയ്ഖ് അബ്ദുള്ളയും തമ്മിൽ ഒന്നിലധികം തവണ കൈമാറ്റം ചെയ്തതിന് ശേഷമാണ് ഈ കരട് രേഖ തയ്യാറാക്കിയത്. ഷെയ്ഖ് അബ്ദുള്ളയുടെ വിവിധ ആവശ്യങ്ങളിൽ ഇളവുകളും സ്വീകാര്യതയുമുള്ളതായിരുന്നു അന്തിമ കരട്. ഇതു തന്നെയാണ് നെഹ്‌റുവിന്റെ അഞ്ചാംമത്തെ മണ്ടത്തരം.

കിരൺ റിജുജുവിന്റെ ഈ ലേഖനത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസുകാർ ശുഭതരാണ്. അതായത് ലേഖനം കൊള്ളേണ്ടടുത്ത് തന്നെ കൊണ്ടു എന്നർത്ഥം.

Related Articles

Latest Articles