Thursday, January 8, 2026

ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ല; റമ്മിക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. 1960ലെ കേരള ഗെയിമിങ് ആക്ടില്‍ സെക്ഷന്‍ 14 എയില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പണം നല്‍കാനുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമ വിരുദ്ധമാക്കിയത്.

ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ റമ്മി, പോക്കർ കളികൾ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്. അതേസയം ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

Related Articles

Latest Articles